ജസ്‌ന file
Kerala

'ജസ്നയെ പൊലൊരു പെൺകുട്ടി...!' നിർണായക മൊഴി അന്വേഷിക്കാന്‍ സിബിഐ എത്തും

6 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ കാണാതായ ജസ്ന തിരോധാന കേസ് വീണ്ടും ചർച്ചയാവുന്നു.

പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ വെളിപ്പെടുത്തലിന്‍റെ അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. മുണ്ടക്കയം സ്വദേശിനിയായ ലോഡ്ജ് ജീവനക്കാരിയുടെ നിർണായക മൊഴിയിൽ വ്യക്തത വരുത്താനാണ് ശ്രമം.

കാണാതാകുന്നതിന് മുന്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്ന തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക. ലോ‍ഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

6 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ കാണാതായ ജസ്ന തിരോധാന കേസ് വീണ്ടും ചർച്ചയാവുകയാണ്.

മുണ്ടക്കയത്തെ ലോഡ്ജിൽ ജസ്നയോട് സാമ്യമുളള പെൺകുട്ടി എത്തിയിരുന്നുവെന്നും കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ ഒരു യുവാവിനൊപ്പമാണ് എത്തിയിരുന്നതെന്നുമാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ഇതേ ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ