മാണി സി. കാപ്പൻ, ജോസ് കെ. മാണി

 
Kerala

എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് മാണി സി. കാപ്പൻ തീരുമാനിക്കട്ടെ; ചെക്ക് കേസിൽ പ്രതികരണവുമായി ജോസ് കെ. മാണി

വിഷയത്തിൽ യുഡിഎഫ് വ‍്യക്തമായ നിലപാടെടുക്കണമെന്നാണ് ജോസ് കെ. മാണി പറയുന്നത്

Aswin AM

കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.

എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന കാര‍്യത്തിൽ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമായ കാര‍്യമാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

വിഷയത്തിൽ യുഡിഎഫ് വ‍്യക്തമായ നിലപാടെടുക്കണമെന്നാണ് ജോസ് കെ. മാണി പറയുന്നത്. മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പന് തടവും പിഴ‍യും ശിക്ഷ നൽകിയത്.

നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എംഎൽഎ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പാതിരാത്രി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി പ്രതി