കെ.കെ. ശൈലജ

 
Kerala

"വേറൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നൽകിയിട്ടില്ല"; കെ.കെ. ശൈലജയുടെ പ്രസ്താവനയ്ക്ക് ട്രോൾ|Video

ഇടതുപക്ഷ ശക്തമായി പോരാടി നേടിയെടുത്തതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെന്നും ശൈലജ വിഡിയോയിൽ പറയുന്നുണ്ട്.

നീതു ചന്ദ്രൻ

കണ്ണൂർ: മറ്റൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നൽകാറില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. കണ്ണൂരിൽ തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ശൈലജയുടെ പ്രസ്താവന. കേരളത്തിൽ എൽഡിഎഫ് ഉള്ളതു കൊണ്ടു മാത്രമാണിതെന്നും ശൈലജ പറഞ്ഞു. പ്രസ്താവനയുടെ വിഡിയോ പുറത്തു വന്നതോടെ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

ഇടതുപക്ഷ ശക്തമായി പോരാടി നേടിയെടുത്തതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെന്നും ശൈലജ വിഡിയോയിൽ പറയുന്നുണ്ട്. ഓണത്തിന് ഒരു പ്രത്യേക അലവൻസ് വേറൊരു സംസ്ഥാനവും കൊടുത്തിട്ടില്ലെന്ന പരാമർശം വലിയ രീതിയിലാണ് പരിഹസിക്കപ്പെടുന്നത്.

സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയമാണ്, ദീപാവലിക്കും ദസറയ്ക്കും എൽഡിഎഫ് അലവൻസ് കൊടുക്കാറുണ്ടോ, കേരളത്തിന്‍റെ ഉത്സവത്തിനെന്തിനാണ് മറ്റു സംസ്ഥാനങ്ങൾ അലവൻസ് കൊടുക്കുന്നത്. ഓണത്തിന് ബംഗാളും തമിഴ്നാടും അലവൻസ് കൊടുക്കണോ എന്നിങ്ങനെ നിരവധി ട്രോളുകളാണ് വിഡിയോക്കു താഴെയുള്ളത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ