കെ. മുരളീധരൻ

 
Kerala

"വീര‍്യം കുറഞ്ഞ മദ‍്യമെങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കുടിച്ച് മദ‍്യ ദുരന്തമുണ്ടാകും"; പ്രതികരണവുമായി കെ. മുരളീധരൻ

സമ്പൂർ‌ണ മദ‍്യനിരോധനത്തിന് ഇപ്പോൾ സാധിക്കില്ലെന്ന് മുഖ‍്യമന്ത്രി തന്നെ സഭ‍യിൽ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Aswin AM

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. പാർ‌ട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത ശേഷമെ ഇക്കാര‍്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂയെന്ന് അദ്ദേഹം വ‍്യക്തമാക്കി.

സമ്പൂർ‌ണ മദ‍്യനിരോധനത്തിന് ഇപ്പോൾ സാധിക്കില്ലെന്ന് മുഖ‍്യമന്ത്രി തന്നെ സഭ‍യിൽ പറഞ്ഞിട്ടുണ്ടെന്നും വീര‍്യം കുറഞ്ഞ മദ‍്യമെങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കുടിച്ച് മദ‍്യ ദുരന്തമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കാൻ വേണ്ടിയാണ് കരുണാകരൻ ബെവ്കോ ആരംഭിച്ചതെന്നും വിദ‍്യാർഥികൾക്ക് മദ‍്യം നൽകാൻ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ