കെ. മുരളീധരൻ

 
Kerala

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

ഈ സർക്കാർ ഉള്ളിടത്തോളം കാലം മെസി വരില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു

Aswin AM

തിരുവനന്തപുരം: ലയണൽ മെസിയുടെ പേരിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ കായിക പ്രേമികളോട് മന്ത്രി മാപ്പ് ചോദിക്കണമെന്നു പറഞ്ഞ മുരളീധരൻ ഈ സർക്കാർ ഉള്ളിടത്തോളം കാലം മെസി വരില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോൺസർമാർ വ‍്യക്തമാക്കിയിരുന്നു. വംബറിൽ മെസിയും അർജന്‍റീനയും കേരളത്തിലെത്തിമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഫിഫയുടെ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനിച്ചതായാണ് വിവരം. അടുത്ത വിൻഡോയിൽ ടീം കേരളത്തിലേക്കെത്തുമെന്നും വിവരമുണ്ട്.

സ്പോൺസറായ ആന്‍റോ അഗസ്റ്റിനാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. "ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ AFAയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ," എന്നാണ് പോസ്റ്റ്.

അർജന്‍റീനയുടെ ഇന്ത്യൻ പര്യടനം ഉണ്ടായേക്കില്ലെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ ഉറുപ്പ് പറഞ്ഞിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ