കെ. മുരളീധരൻ

 

file

Kerala

'ആശുപത്രിയാക്കാൻ കൊള്ളില്ല, ഹോട്ടലാക്കാൻ കൊള്ളാം'; പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരേ മന്ത്രി കെ. മുരളീധരൻ

നാലു ഓപ്പറേഷൻ തിയെറ്ററുകൾ ആശുപത്രിയിൽ നിർമിക്കുന്നുണ്ടെങ്കിലും സിടി സ്കാൻ, എംആർഐ സ്കാൻ സൗകര‍്യങ്ങളില്ലാത്തത് വലിയ പോരായ്മയാണെന്നാണ് മന്ത്രി പറയുന്നത്

Aswin AM

പത്തനാപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച പത്തനാപുരം താലൂക്ക് ആശുപത്രി വലിയ കെട്ടിടമാണെങ്കിലും അസൗകര‍്യങ്ങളും പോരായ്മകളും ഒരുപാടുണ്ടെന്ന് ആരോഗ‍്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ.

പ്ലാനിൽ പറയുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയാക്കാൻ സാധിക്കില്ലെന്നും ഹോട്ടലാക്കാൻ കൊള്ളാമെന്നും മന്ത്രി പറഞ്ഞു. നാല് ഓപ്പറേഷൻ തിയെറ്ററുകൾ ആശുപത്രിയിൽ നിർമിക്കുന്നുണ്ടെങ്കിലും സിടി സ്കാൻ, എംആർഐ സ്കാൻ സൗകര‍്യങ്ങളില്ലാത്തത് വലിയ പോരായ്മയാണെന്നാണ് മന്ത്രി പറയുന്നത്.

കേന്ദ്രീകൃത ശീതീകരണസംവിധാനമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിന്‍റെ ആവശ‍്യമില്ലെന്നും പ്രതിമാസം വൈദ‍്യുതി ബില്ലിൽ ലക്ഷങ്ങളുടെ അധിക ബാധ‍്യതയുണ്ടാകുമെന്നും ഈ തുകയുണ്ടെങ്കിൽ സൗജന‍്യമായി രോഗികൾക്ക് മരുന്ന് വാങ്ങി കൊടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get updates on WhatsApp

വലിയ ബഹുനില കെട്ടിടമാണെങ്കിലും നൂറിൽ താഴെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര‍്യം മാത്രമുള്ളൂയെന്നും, സ്റ്റാർ ഹോട്ടൽ പോലെയുള്ള ആശുപത്രി കെട്ടിയിട്ട് കാര‍്യമില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിന്‍റെ നിർമാണച്ചുമതലയുള്ള ഇൻകെൽ അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോരായ്മകൾ പരിഹരിക്കുമെന്നും ആശുപത്രി പൂർത്തായാക്കുമെന്നും മന്ത്രി പറയുന്നു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രായസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ