പ്രേംകുമാർ, കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ

 
Kerala

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

വൈസ് ചെയർമാനായി സംവിധായകനും നിർമാതാവുമായ ആലപ്പി അഷറഫ് ചുമതലയേൽക്കും

Aswin AM

തിരുവനന്തപുരം: പിണറായി സർക്കാർ ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നും നീക്കിയ നടൻ പ്രേംകുമാറിനെ ചലചിത്ര വികസന കോർപ്പറേഷൻ( കെഎസ്എഫ്ഡിസി) ചെയർമാനായി യുഡിഎഫ് സർക്കാർ നിയമിച്ചു.

വൈസ് ചെയർമാനായി സംവിധായകനും നിർമാതാവുമായ ആലപ്പി അഷറഫ് ചുമതലയേൽക്കും. ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് പ്രമുഖ നിർതാവ് എം. രഞ്ജിത് എത്തിയേക്കുമെന്നാണ് വിവരം. അതേസമയം, കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണനെ കേരള സാഹിത‍്യ അക്കാഡമിയു‌ടെ പുതിയ ചെയർമാനായും എഴുത്തുകാരൻ എം.പി. സുരേന്ദ്രനെ സെക്രട്ടറിയായും നിയമിച്ചു.

ഗായകനും സംഗീത സംവിധായകനുമായ ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാഡമി ചെയർമാനും ഹേമന്ത് കുമാർ വൈസ് ചെയർമാനും എൻ.വി. പ്രദീപ്കുമാർ സെക്രട്ടറിയുമാകും.

ലളിതകലാ അക്കാഡമി ചെയർമാനായി സുരേഷ് ബാബു കൊയ്യോനെയും ഫോക്ലോർ അക്കാഡമി മെമ്പർ സെക്രട്ടറിയായി പ്രദീപ് കുമാർ എം. പയ്യന്നൂരിനെയും തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ‍്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കും.

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഡൽഹിയിൽ നടുറോഡിൽ റേസിങ് നടത്തിയ കാറുകൾ അപകടത്തിൽപ്പെട്ടു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും