കെ. സുധാകരൻ file
Kerala

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

തുടർവാദത്തിനായി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകാനും കോടതി അനുമതി നൽകി

ajeena pa

കൊച്ചി: ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യം തള്ളിയതിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഭിഭാഷകൻ ജനാർദന ഷേണായിയാണഉ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം.

തുടർവാദത്തിനായി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകാനും കോടതി അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജ‍യനെതിരെ സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിലാണു സുധാകരന്‍റെ വിവാദ പരാമർശങ്ങൾ.

വെൽക്കം ബാക്ക് സിറാജ്

"കള്ളാ...''; കോടതി പരിസരത്ത് ആന്‍റണി രാജുവിനെതിരേ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാനത്തെ കെട്ടിട നമ്പറുകൾ മാറുന്നു; ഒന്നരക്കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പറുകൾ വരുന്നു

"ഈശ്വര വിശ്വാസമില്ലാത്തവർക്ക് ഭക്തി സ്വര്‍ണത്തോടായിരിക്കും": യഥാര്‍ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞുവെന്ന് കെസി വേണുഗോപാല്‍

അധ്യാപക സംഘടനകൾ എതിർത്തു; കെടെറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു