കെ. സുരേന്ദ്രൻ, വി.ഡി. സതീശൻ

 
Kerala

'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെങ്കിൽ ആദ‍്യം മാപ്പ് പറയേണ്ടത് മുഖ‍്യമന്ത്രി'; പ്രതികരണവുമായി കെ. സുരേന്ദ്രൻ

മുഖ‍്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്‍റുമായാണ് കെ. സുരേന്ദ്രൻ രംഗത്തെത്തിയത്

Aswin AM

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരളത്തിൽ പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരേ മുഖ‍്യമന്ത്രി വി.ഡി. സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനടിയിൽ കമന്‍റുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെങ്കിൽ ആദ‍്യം അങ്ങു തന്നെ മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലതെന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചത്.

മുൻപ് മുഖ‍്യമന്ത്രി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം പരോക്ഷമായി ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. സംഭവത്തിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയും പ്രതികരണവുമായി രംഗത്തെത്തി. കോൺഗ്രസും ബിജെപിയും തമ്മിലുള്ള കുടുംബ പ്രശ്നമാണിതെന്നായിരുന്നു ബിനീഷിന്‍റെ പ്രതികരണം.

കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്, എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡി. മാവൂത്ത് എന്നിവരാണ് ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തത്.

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി