കെ. സുരേന്ദ്രൻ

 
Kerala

''കൊവിഡ് കാലത്തുതന്നെ പൊളിഞ്ഞ് പാളീസായി, കമ്മ‍്യൂണിറ്റി കിച്ചൺ കേരളത്തിൽ നടപ്പാകില്ല'': കെ. സുരേന്ദ്രൻ

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും മന്ത്രി

Aswin AM

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട കാര‍്യമില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അതിനെതിരേ പുതിയ സർക്കാർ നടപടിയെന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും കമ്മ‍്യൂണിറ്റി കിച്ചൺ ഒന്നും കേരളത്തിൽ നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും ഇക്കാര‍്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്

കേന്ദ്രമന്ത്രി നഡ്ഡയുമായി കൂടികാഴ്ച നടത്തി സിജെപി; മുന്നോട്ടുവച്ചത് 3 ആവശ്യങ്ങള്‍

ലഹരി കടത്തുകാർക്ക് താക്കീത്; ഗുജറാത്തിൽ കത്തിച്ചുകളഞ്ഞത് 2212 കോടിയുടെ മയക്കുമരുന്ന്

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനം: ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

കശ്മീരിൽ മണ്ണിടിച്ചിൽ; ഏഴു പേർ മരിച്ചു

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനം; തൊഴിലാളികൾക്ക് 7 മാസത്തെ മുഴുവന്‍ ശമ്പളവും നൽകാൻ ധാരണ