കടകംപള്ളി സുരേന്ദ്രൻ

 
Kerala

കടകംപള്ളി വീണ്ടും കുരുക്കിൽ; മൂന്നാമതും ചോദ്യം ചെയ്തേക്കും

ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരു ചിത്രം കൂടി പുറത്ത്

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരു ചിത്രം കൂടി പുറത്ത്. പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളിയുടെ വാദം. പോറ്റിയുടെ വീട്ടിൽവെച്ചുതന്നെ അദ്ദേഹത്തിന്‍റെ സഹോദരിയുടെ മകൾക്ക് പേന സമ്മാനമായി നൽകുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.

പരീക്ഷയിൽ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നൽകിയതെന്നാണ് വിവരം. എട്ടുവർഷം മുൻ‌പ് നടന്ന കാര്യം എങ്ങനെ ഓർക്കാനാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അടൂർ പ്രകാശ് എംപി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയിൽ നടന്നൊരു ഉദ്ഘാടനച്ചടങ്ങിൽ നിൽക്കുന്ന ചിത്രവും പുതുതായി പുറത്തുവന്നു. പോറ്റിയുടെ വീട്ടിൽ പോയിരുന്നുവെന്ന് ആദ്യം വിവരം പുറത്തുവന്നാപ്പോൾ, അവിടെ ഒരു കുട്ടിയുടെ ചടങ്ങുമായി ബന്ധപ്പെട്ടാണ് പോയതെന്നും പിന്നീട് പോയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചത്. പോയത് പോറ്റിയുടെ അച്ഛന്‍റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും അവിടെയുണ്ടായിരുന്ന ഒരു സമ്മാനപൊതി പോറ്റിയുടെ അച്ഛന് നൽകിയെന്നും കടകംപള്ളി പിന്നീട് പറഞ്ഞു.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ