ജിതിൻ ഭാസ്കർ

 
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജയിലിൽ നിന്നും പുറത്തിറങ്ങുന്ന പ്രതിക്ക് സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ

ജിതിൻ ഭാസ്കറിന് തിരുവള്ളൂരിൽ വൈകീട്ട് 4:30യോടെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനാണ് നീക്കം.

Aswin AM

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ടിൽ ജാമ‍്യം ലഭിച്ചതോടെ ജൂലൈ നാലിന് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ. തിരുവള്ളൂരിൽ വൈകീട്ട് 4:30യോടെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനാണ് നീക്കം.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നതെങ്കിലും ജിതിൻ തന്നെയാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണ ഉദ‍്യോഗസ്ഥർക്കു മുൻപിൽ ആഴ്ചയിൽ 2 ദിവസം ഹാജരാകണമെന്ന കർശന വ‍്യവസ്ഥകളോടെയാണ് ജിതിന് കോടതി ജാമ‍്യം നൽകിയത്. ജിതിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവരുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.

നീറ്റ്; രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍

ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്