കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച കെനിയൻ സ്വദേശിനിക്കെതിരേ കേസ്

 
Kerala

കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച കെനിയൻ സ്വദേശിനിക്കെതിരേ കേസ്

ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്

Namitha Mohanan

കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെചൊല്ലിയുടെ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരേ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം വിളമ്പൽ സംബന്ധിച്ച വാക്ക് തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷമായി മാറിയത്.

പരാതിയിൽ പറയുന്നതനുസരിച്ച് അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും വേർതിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു