കാലടി സർവകലാശാല പരീക്ഷാ വിവാദം; വിദ്യാർഥികളുടെ അപ്പീൽ പരിഗണിക്കാതെ സുപ്രീം കോടതി, ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

 

കാലടി സർവകലാശാല - ഫയൽ ചിത്രം

Kerala

കാലടി സർവകലാശാല പരീക്ഷാ വിവാദം; വിദ്യാർഥികളുടെ അപ്പീൽ പരിഗണിക്കാതെ സുപ്രീം കോടതി, ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്

Namitha Mohanan

ന്യൂഡൽഹി: കാലടി സർവകലാശാല പരീക്ഷ വിവാദത്തിൽ വിദ്യാർഥികൾ നൽകിയ അപ്പീലിൽ ഇടപെടാതെ സുപ്രീം കോടതി. കേസ് ഹൈക്കോടതിക്ക് തന്നെ തിരിച്ചയച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശിച്ചു.

പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേയാണ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടായിരുന്നു ഹർജി.

വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെയാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയത്. ഇതിനെതിരേയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.