കാലടി സർവകലാശാലയിൽ അനുവദനീയമായതിലും ഇരട്ടി പ്രൊഫസർമാർ; റിപ്പോർട്ട് തേടി ഓഡിറ്റ് വകുപ്പ്
കാലടി സർവകലാശാല - ഫയൽ ചിത്രം
കൊച്ചി: കാലടി സർവകലാശാലയിൽ സർക്കാർ അനുവദിച്ചതിനേക്കാൾ 46 അധിക പ്രൊഫസർമാർ ഉള്ളതായി കണ്ടെത്തൽ. അധിക പ്രൊഫസർമാരെ നിയമിച്ചതിലും ശമ്പളം നൽകിയതിലും സർവകലാശാലയോടെ ഓഡിറ്റ് വകുപ്പ് വിശദീകരണം തേടി.
സർക്കാരിന്റെ അനുമതിയില്ലാതെ കൂടുതൽ പ്രൊഫസർമാരെ ജോലിക്കെടുക്കുകയും ഉയർന്ന ശമ്പളം നൽകുകയും ചെയ്തെന്നാണ് കണ്ടെത്തൽ. 9 പ്രൊഫസർമാർ 21 അസോസിയേറ്റ് പ്രൊഫസർമാർ, 190 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരാണ് കാലടി സർവകലാശാലയ്ക്ക് വേണ്ടത്.
എന്നാൽ ഇവിടെ അസോസിയേറ്റ് പ്രൊഫസർമാരുടെ എണ്ണം കുറച്ച് അധികമായി 46 പ്രൊഫസർമാർ കൂടി ജോലിചെയ്യുന്നുണ്ട്. പ്രൊഫസർമാർക്ക് എകദേശം 2 ലക്ഷം രൂപയാണ് ശമ്പളം നൽകുന്നത്.