കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴ തിരുവൈരാണിക്കുളം ക്ഷേത്ര ഭാരവാഹികൾക്ക് ഉപഹാരം നൽകുന്നു  
Kerala

മതമൈത്രിയുടെ സന്ദേശവുമായി തിരുവൈരാണിക്കുളത്തെത്തി കാഞ്ഞൂർ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി

നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു.

നീതു ചന്ദ്രൻ

തിരുവൈരാണിക്കുളം: മതമൈത്രിയുടെയും സാഹോദര്യത്തിന്‍റെയും മണ്ണായ തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവത്തിന്‍റെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വീക്ഷിക്കുന്നതിനായി ക്രൈസ്തവ പുരോഹിതൻമാർ ക്ഷേത്രത്തിലെത്തി.കാഞ്ഞൂർ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴയും ട്രസ്റ്റിമാരുമാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് പി. യു. രാധാകൃഷ്ണൻ, സെക്രട്ടറി എ. എൻ. മോഹനൻ എന്നിവർ വികാരിമാരെ സ്വീകരിച്ചു.

നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടുത്ത് മുന്നോട്ട് പോകണമെന്ന അഭിപ്രായവും വികാരിമാർ പങ്കുവച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പങ്കെടുക്കാറുണ്ട്.

ഈ വർഷത്തെ നടതുറപ്പ് മഹോത്സവം നടക്കുന്ന സമയത്തുതന്നെയാണ് കാഞ്ഞൂർ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുന്നാളും ആഘോഷിക്കുന്നത് .ചലച്ചിത്ര സംവിധായകരായ വിജി തമ്പി, ഷാജി കൈലാസ്, നടി ആനി, കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗീതാകുമാരി എന്നിവർ ക്ഷേത്ര ദർശനം നടത്തി.

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാൻ ടീമിലെ ഇന്ത‍്യൻ ചാരൻ; ബാബർ അസമിന് സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു