പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ അപകടം, യൂട്യൂബർക്ക് ദാരുണാന്ത്യം

 
Kerala

പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ അപകടം, യൂട്യൂബർക്ക് ദാരുണാന്ത്യം

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്

Manju Soman

കണ്ണൂർ: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് വ്ലോഗർക്ക് ദാരുണാന്ത്യം. പടന്നപ്പാലം സവിത തിയെറ്ററിനു സമീപം ശിവത്തിൽ അനൂപാണ് (44) മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന താണ മൂര്യന്‍റകത്ത് ഷബീർ (36) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച രാത്രി പുതിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിനു സമീപത്താണ് അപകടം. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും ദേശിയ പാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഇതുവഴി പോകുകയായിരുന്നു ബൈക്കിന് മുകളിലേക്കാണ് ഒരാൾ വീണത്.