.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നു വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. വേനൽക്കാല സമയക്രമപ്രകാരമാണിത്.
പുതിയ സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സർവീസ് ആരംഭിക്കും. വരാണസിയിലേക്കു കൂടി സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവിൽ നേരിട്ടു സർവീസുണ്ട്. അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി, ഇൻഡോർ, ചാണ്ഡിഗഡ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്‌നൗ, മധുര, നാഗ്പൂർ, പാറ്റ്‌ന, പോർട്ട് ബ്‌ളെയർ, പൂനൈ, റായ്പൂർ, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷൻ സർവ്വീസുകളുമുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽനിന്നു മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്‌ളൈറ്റുകൾ ഉണ്ട്. ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ഉണ്ട്.
ആഴ്ചയിൽ 70 സർവ്വീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് അന്താരാഷ്ട്ര സർവ്വീസുകളിൽ ഏറ്റവും മുന്നിൽ. എയർ ഇന്ത്യ എക്‌സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുളളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്‌ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്‌ലി സർവ്വീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവ്വീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുളള സർവീസ് ദിവസേനയാക്കും.