കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ 
Kerala

ലീഗുമായി ഇടഞ്ഞ് കാന്തപുരം; യോഗം ബഹിഷ്കരിക്കും

വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കാഞ്ഞതിലാണ് വിഭാഗത്തിന് പ്രതിഷേധം.

MV Desk

കോഴിക്കോട്: മുസ്ലീം ലീഗിനോട് ഇടഞ്ഞ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഭാഗം. ലീഗ് വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കാഞ്ഞതിലാണ് വിഭാഗത്തിന് പ്രതിഷേധം.

കാന്തപുരം ഉൾപ്പെടെ മൂന്നു നേതാക്കൾക്കാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നൽകിയിരിക്കുന്നത്.

ഹജ്ജ് ബോർഡ്, മദ്രസാ ബോർഡുകളിലെ നിയമനങ്ങളിൽ പരിഗണന നൽകി പ്രശ്നം പരിഹരിക്കാമെന്നാണ് ലീഗിന്‍റെ പ്രതീക്ഷ. എന്നാൽ ഒരു തരത്തിലുള്ള അനുനയത്തിനും വിട്ടു വീഴ്ചകൾക്കും തയാറല്ല എന്നാണ് കാന്തപുരം വിഭാഗത്തിന്‍റെ തീരുമാനം.