KB Ganesh kumar

 
Kerala

ഉദ്ഘാടനത്തിനെത്തി എൻഎസ്എസിനെ ആക്ഷേപിച്ചു; കെ.ബി. ഗണേഷ്കുമാറിന് വേദി നൽകിയ കരയോഗം പിരിച്ചുവിട്ടു

കുന്നക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് രജിസ്ട്രാർ പിരിച്ചുവിട്ടത്

Manju Soman

പുനലൂർ‌: മുൻ മന്ത്രിയും എൻഎസ്എസ് മുൻ ഡയറക്‌ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ്കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ടു. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് രജിസ്ട്രാർ പിരിച്ചുവിട്ടത്.

എൻഎസ്എസ് ഹെഡ് ഓഫിസിന്‍റെയും താലൂക്ക് യൂണിയന്‍റെയും അനുമതിയില്ലാതെ ഗണേഷ്കുമാറിനെ ആധ്യാന്മീയ പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനു ക്ഷണിച്ചതാണ് നടപടി.

Get updates on WhatsApp

ഉദ്ഘാടന യോഗത്തിൽ കെ.ബി. ഗണേഷ്കുമാർ എൻഎസ്എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്തേയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് സമുദായ അംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് കരയോഗത്തിന്‍റേയും സ്വത്തുവകകളുടേയും ഭരണം രജിസ്ട്രാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. കൂടാതെ താത്കാലിക ഭരണസമിതിയേയും നിയോഗിച്ചു.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും