കർണാടക ആർടിസി ബസുകൾ.

 

Representative image

Kerala

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

ഓണാവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കര്‍ണാടക ആർടിസി കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ നടത്തും

MV Desk

ബംഗളൂരു: ഓണാവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ. 150 സ്പെഷ്യൽ സര്‍വീസുകൾ നടത്താനാണ് കർണാടക ആർടിസിയുടെ തീരുമാനം.

കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കാണ് കർണാടക ബസ് സര്‍വീസ് നടത്തുക. 21 മുതല്‍ 25 വരെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കർണാടകയിലേക്കുള്ള മടക്ക സര്‍വീസുകള്‍ 27 മുതല്‍ 30 വരെയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 60 ബസുകളാണ് കർണാടക ആർടിസി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ട്രെയ്ൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യ ബസുകളുടെ അമിത നിരക്കും മലയാളി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാൽ ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ എംപി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.