കെ.ബി. ഗണേഷ് കുമാർ

 

file image

Kerala

കെ.ബി. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബു; എൻഎസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്നും ഒഴിവാക്കി

പത്മ കഫെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു

Aswin AM

തിരുവനന്തപുരം: എൻഎസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്നും മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്മ കഫെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

പത്മ കഫെ നിർമാണത്തിനു വേണ്ടി നാലു കോടി രൂപ ചെലവഴിച്ചതിലാണ് ആരോപണം ഉയർന്നത്. ഇതിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ 11 അംഗങ്ങൾ കൂട്ടമായി രാജിവച്ചിരുന്നു.

ഇതോടെ പത്തനാപുരം താലൂക്ക് യൂണിയൻ എൻഎസ്എസ് സംസ്ഥാന നേതൃത്വം പിരിച്ചു വിടുകയും ചെയ്തു. അതേസമയം, ഗണേഷ് കുമാർ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് പരാജയപ്പെടാൻ കാരണം പത്മ കഫെയുമായി ബന്ധപ്പെട്ട് ഉയർ‌ന്ന വിവാദങ്ങളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

വൈകില്ല, റോഡ് പണി 2028ൽ തീരും; ഉറപ്പു നൽകി ഗഡ്കരി

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സിഗരറ്റ് വാങ്ങാൻ 50 രൂപ നൽകാത്തതിന് രണ്ട് പേരെ കുത്തി; യുവാവ് ഒളിവിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി

ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു