കെ.സി. വേണുഗോപാൽ

 

File

Kerala

"64 എംഎൽഎമാരെ സൃഷ്ടിച്ചത് കെസി"; സംഘടിത ആക്രമണത്തിനെതിരേ പരാതി നൽകി ഡിസിസി പ്രസിഡന്‍റ്

അഞ്ച് വ്യാജ അക്കൗണ്ടുകളുടെ തെളിവുകൾ സഹിതം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായും പ്രവീൺ കുമാർ പറഞ്ഞു.

നീതു ചന്ദ്രൻ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരേ സംഘടിത ആക്രമണം നടക്കുന്നതായി പരാതിപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. അഞ്ച് വ്യാജ അക്കൗണ്ടുകളുടെ തെളിവുകൾ സഹിതം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായും പ്രവീൺ കുമാർ പറഞ്ഞു. ഇതിൽ നാല് അക്കൗണ്ടുകളും കോൺഗ്രസിന്‍റെ പേരിലുള്ളതാണ്. വ്യാജ അക്കൗണ്ടുകളുടെ ഉടമസ്ഥർ ആരാണെന്ന് കണ്ടെത്തണമെന്നും ഇതിനു പിന്നിൽ ഒരു റാക്കറ്റ് തന്നെയുണ്ടെന്ന് സംശയിക്കുന്നതായും പ്രവീൺ പറഞ്ഞു.

കേരളത്തിൽ 63 എംഎൽഎമാരെ സൃഷ്ടിച്ചതിൽ കെസി വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. കേരളത്തിലെ വിജയത്തിൽ കെസിയുടെ പങ്ക് വിസ്മരിക്കുന്നതിനായി ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. അതിനു പിന്നിൽ കോൺഗ്രസുകാരല്ല എന്നും പ്രവീൺ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യു പ്രവർത്തകരെയും നേതാക്കളെയും അവഗണിക്കുന്നതിനെതിരേ കെഎസ്‌യു രംഗത്തെത്തിയിരുന്നു. അതിനു പിന്നിൽ കെസി ഗ്രൂപ്പാണെന്ന ആരോപണവും ശക്തമാണ്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ