കെ.സി. വേണുഗോപാൽ

 
Kerala

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'യഥാര്‍ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല'

Manju Soman

തൃശൂര്‍: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുന്‍ മന്ത്രിയും എംഎൽഎയുമായ കെ. രാജന്റെ പ്രതികരണത്തിനും അദ്ദേഹം മറുപടി നല്‍കി. അഭിപ്രായം പറയാന്‍ കെ. രാജന് എന്ത് ധാര്‍മ്മികതയാണുള്ളത് എന്നാണ് കെ.സി. വേണുഗോപാല്‍ ചോദിച്ചത്. മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരിക്കേ, അദ്ദേഹം പോലും അറിയാതെ ഒപ്പിട്ട് വന്ന പദ്ധതിയാണത്. ആ സാഹചര്യത്തില്‍ അനങ്ങാതിരുന്ന കെ. രാജന്റെ വീര്യം എവിടെപ്പോയെന്നും അപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകണ്ടായിരുന്നോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി

ആലുവയെ വിടാതെ പിടിച്ച് മണൽ മാഫിയ; പ്രായപൂർത്തിയായ കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ