പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ക്വാളിറ്റി അഷ്വറൻസ് ഓർഗനൈസേഷൻ അഡീഷണൽ ഡയറക്റ്റർ ജനറൽ റിയർ അഡ്മിറൽ അജിത് തെക്കേപ്പാട്ട് കെൽട്രോൺ മാനേജിങ് ഡയറക്റ്റർ ശ്രീകുമാർ നായർക്ക് കൈമാറുന്നു

 
Kerala

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ

ഇലക്ട്രോമാഗ്നറ്റിക് ലോഗ്, എക്കോ സൗണ്ടർ, അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നീ മൂന്ന് ഉപകരണങ്ങളാണ് വികസിപ്പിച്ചത്

Sarath Nath MS

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിച്ചു. ഇലക്ട്രോമാഗ്നറ്റിക് ലോഗ്, എക്കോ സൗണ്ടർ, അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നീ മൂന്ന് ഉപകരണങ്ങളാണ് വികസിപ്പിച്ചത്. ഇവ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ക്വാളിറ്റി അഷ്വറൻസ് ഓർഗനൈസേഷൻ ‘ കെൽട്രോണിന് അംഗീകാരം നൽകി.

കപ്പലിന്‍റെ വേഗത കൃത്യമായി അളക്കുന്നതിനുള്ള ഉപകരണമാണ് ഇലക്ട്രോമാഗ്നറ്റിക് ലോഗ്. കപ്പലിന് താഴെയുള്ള ജലത്തിന്‍റെ ആഴം നിർണയിക്കാൻ ഉപയോഗിക്കുന്നതാണ് എക്കോ സൗണ്ടർ. കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള ആശയവിനിമയത്തിനാണ് അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം ഉപയോഗിക്കുന്നത്.

ക്വാളിറ്റി അഷ്വറൻസ് ഓർഗനൈസേഷൻ അഡീഷണൽ ഡയറക്റ്റർ ജനറൽ റിയർ അഡ്മിറൽ അജിത് തെക്കേപ്പാട്ട് സർട്ടിഫിക്കറ്റ് കെൽട്രോൺ മാനേജിങ് ഡയറക്റ്റർ ശ്രീകുമാർ നായർക്ക് കൈമാറി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പൊതുമേഖലയുടെ ഉൽപാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സാങ്കേതികവിദ്യകളിലേക്ക് കൂടുതൽ കടക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഉപകരണങ്ങളുടെ വികസനം.

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശിയ ഗാനം

ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

ഡൽഹിയിലും മുംബൈയിലും സന്ദർശനം നടത്തി എയർ ഇന്ത്യയുടെ നിയുക്ത സിഇഒ ടെവോൾഡെ ജെബ്രെമറിയം

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു