ഇനി ഫോട്ടോ പരസ്യമാവുമെന്ന് പേടിക്കണ്ട; പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി

 

file image

Kerala

ഇനി ഫോട്ടോ പരസ്യമാവുമെന്ന് പേടിക്കണ്ട; പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി

ഇനി വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ

Namitha Mohanan

തിരുവനന്തപുരം: പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി. ചിത്രങ്ങൾ സ്വകാര്യമാക്കി ഇ- ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. എഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് നീക്കം.

വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും.

പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്എംഎസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാം.

കൺട്രോൾ റൂമുകളിൽ നിന്നും അയയ്ക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ അസ്വാരസ്യത്തിന് ഇടയാക്കുന്നെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം; വെള്ളിയാഴ്ച ലോക് ഭവനിലേക്ക് കെപിസിസി മാർച്ച്

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

കഞ്ചാവ് വാങ്ങാൻ 60 രൂപ കൊടുത്തില്ല, 28കാരൻ അമ്മയെ കോടാലിക്ക് വെട്ടിക്കൊന്നു