കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം!

 
Kerala

ഇനിയങ്ങോട്ട് പോത്തിറച്ചിയില്ലാത്ത ഞായറാഴ്ചകൾ!! കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം!

കേരളത്തിലേക്ക് ഒന്നരലക്ഷം പോത്തുകൾ എത്തിയിരുന്ന സ്ഥാനത്ത് ഇന്ന് ആറായിരത്തിൽ താഴെ മാത്രമാണ് എത്തുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ബീഫ് വിപണി പ്രതിസന്ധിയിൽ. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പോത്തുകൾ എത്താത്തതാണ് ബീഫ് ക്ഷാമത്തിന് കാരണമായത്. പല പ്രദേശങ്ങളിലും ബീഫ് തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

തമിഴ്നാട്ടിൽ നിന്നും കന്നുകാലികൾ കേരളത്തിലെത്താത്തതും ആന്ധ്രാപ്രദേശിലും കർണാടകയിലും ഗോ സംരക്ഷണത്തിന്‍റെ പേരിൽ കന്നുകാലികളെ തടയുന്നതുമാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണം.

മാത്രമല്ല, ലോകമാർക്കറ്റിൽ ഇന്ത്യൻ പോത്തിറച്ചിക്ക് വലിയ ഡിമാന്‍റാണ്. അതിനാൽ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമീണമേഖലകളിൽ വരെ എത്തി പോത്തുകളെ വാങ്ങിക്കൊണ്ടുപോകുന്നു. ഇതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

ദിവസവും ഒന്നരലക്ഷത്തോളം കന്നുക്കൾ എത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ ആറായിരത്തിൽ താഴെമാത്രമാണ് എത്തുന്നത്. ഇറച്ചി ക്ഷാമത്തെതുടർന്ന് ഇടുക്കിയിലെ വ്യാപാരികൾ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം അനിശ്ചിതകാലത്തേക്ക് കടകളടയ്ക്കാനുള്ള നീക്കത്തിലാണ് വ്യാപാരികൾ.

പ്രതിഷേധിക്കുന്നവർക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? താക്കീതുമായി സുപ്രീം കോടതി

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റിനെച്ചൊല്ലി വീണ്ടും ബഹളം; രാജ്യസഭ നിർത്തിവച്ചു

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്