"ഹോര്‍മോണ്‍ വ്യതിയാനങ്ങൾക്കും ക്യാൻസറിനും കാരണമാവും"; ലിപ്സ്റ്റിക് വിരുദ്ധ ക്യാംപെയിനുമായി ശിശുക്ഷേമ സമിതി

 
Kerala

"ഹോര്‍മോണ്‍ വ്യതിയാനങ്ങൾക്കും ക്യാൻസറിനും കാരണമാവും"; ലിപ്സ്റ്റിക് വിരുദ്ധ ക്യാംപെയിനുമായി ശിശുക്ഷേമ സമിതി

ഓരോ മനുഷ്യനും ജനിക്കുന്നത് തന്നെ ഭംഗിയോടെയാണ്, പിന്നെന്തിനാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെന്ന് കുരീപ്പുഴ ശ്രീകുമാര്‍ ചോദിച്ചു

Namitha Mohanan

കൊല്ലം: കൊല്ലത്ത് ലിപ്സ്റ്റിക് വിരുദ്ധ ക്യാംപെയിനുമായി ശിശുക്ഷേമ സമിതി. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കൊല്ലത്ത് ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു. ഓരോ മനുഷ്യനും ജനിക്കുന്നത് തന്നെ ഭംഗിയോടെയാണ്, പിന്നെന്തിനാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുരീപ്പുഴ ശ്രീകുമാര്‍ ചോദിച്ചു. ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസുകളിൽ കുട്ടികൾ സ്ഥിരമായി ലിപ്സ്റ്റിക് ഇട്ട് വരുന്നതും ഇടവേളകളിലും മറ്റും ആവർത്തിച്ച് ലിപ്സ്റ്റിക് ഇടുന്നതും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ഇത് ശിശുക്ഷേമ സമിതിയെ ധരിപ്പിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ശിശുക്ഷേമ സമിതി ക്യാപെയിൻ ആരംഭിച്ചത്. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന് തുടക്കം കുറിച്ചത്. മയ്യനാട് സ്‌കൂളിനെ ജില്ലയിലെ ആദ്യത്തെ 'ലിപ്സ്റ്റിക് വിരുദ്ധ ക്യാംപസ്' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ലിപ്സ്റ്റിക്കും സമാനമായ ഉല്‍പ്പന്നങ്ങളും കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചർമം മുതിര്‍ന്നവരുടേതിനേക്കാള്‍ വളരെ നേര്‍ത്തതായതിനാല്‍, ഈ ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ശരീരത്തിലേക്ക് വളരെ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഇവയുടെ ഉപയോഗം അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വളര്‍ച്ചാ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ സാധ്യത എന്നിവയിലേക്ക് നയിക്കാമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു