ടി.എൻ. പ്രതാപൻ

 
Kerala

'ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരം'; കെപിസിസിക്ക് കേരള കോൺഗ്രസിന്‍റെ പരാതി

കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് ടി.എൻ. പ്രതാപനെതിരേ നടപടിയെടുക്കണമെന്ന ആവശ‍്യവുമായി കെപിസിസിയെ സമീപിച്ചത്

Aswin AM

തൃശൂർ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎയെ പരസ‍്യമായി പിന്തുണച്ചതിലും പി.ജെ. ജോസഫിനെ പരോക്ഷമായി വിമർശിച്ചതും ചൂണ്ടിക്കാട്ടി എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെതിരേ പരാതി.

കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് നടപടിയെടുക്കണമെന്ന് ആവശ‍്യവുമായി കെപിസിസിക്ക് പരാതി സമർപ്പിച്ചത്. ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരമെന്നാണ് കേരള കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ ചോദ‍്യം.

ആദ‍്യം കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രതാപൻ ശ്രമിക്കേണ്ടതെന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റി. യുഡിഎഫിന്‍റെ ജില്ലാ, സംസ്ഥാന യോഗങ്ങളിലും കേരള കോൺഗ്രസ് ഈ വിഷയം ഉന്നയിച്ചേക്കും. എഐസിസി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് പരാതിയും നൽകിയേക്കും. ഉണ്ണിയാടന് മന്ത്രി, ചീഫ് വിപ്പ് പദവികൾ ലഭിക്കാത്തതിനെ പ്രതാപൻ ചോദ‍്യം ചെയ്തിരുന്നു.

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും