പിണറായി വിജയൻ

 
Kerala

''ഭരണവിരുദ്ധ വികാരവും മുഖ‍്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് കാരണമായി''; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്നും വിമർശനമുണ്ട്

Aswin AM

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ ദയനീയ തോൽവിക്ക് കാരണം മുഖ‍്യമന്ത്രി പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം.

മുഖ‍്യമന്ത്രിയെ മുന്നിൽ നിർത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് തിരിച്ചടിക്ക് കാരണമായെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.

ഇനിയും പിണറായി വിജയൻ തന്നെ ഇടതു മുന്നണിയെ നയിച്ചാൽ ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭരണവിരുദ്ധ വികാരവും മുഖ‍്യമന്ത്രിയുടെ ശൈലിയും തോൽവിക്ക് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിനിടെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്നും വിമർശനമുണ്ട്. എൽഡിഎഫിന്‍റെ ഭാഗമായ ശേഷം ആദ‍്യമായാണ് കേരള കോൺഗ്രസ് എം ഇത്തരത്തിലൊരു വിമർശനം ഉന്നയിക്കുന്നത്.

വേനൽ മഴ; അടുത്ത മൂന്ന് മണിക്കൂർ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച; നേതാക്കൾ ഖർഗെയുടെ വസതിയിലേക്ക്

'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ"; കണ്ണൂരിൽ കെ. മുരളീധരനുവേണ്ടി ഫ്ലക്സ്

വായിൽ രക്തംപുരണ്ട തുണി തിരുകി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ: ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കൊലപ്പെടുത്തി

ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ചു; ഒരാൾ മരിച്ചു, 17 പേരെ രക്ഷിച്ചു