സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ

 

file image

Kerala

സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ

കഴിഞ്ഞ വർഷം 40 മരണം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇതുവരെ 119 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസം മാത്രം 20 ഇൻഫ്ലുവൻസ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

251 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ‌ 724 പേർക്ക് ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തെങ്കിലും 4 മരണം മാത്രമാണ് ഉണ്ടായത്.

എന്നാൽ, ഈ വർഷം മരണ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 40 മരണം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇതുവരെ 119 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. 6,182 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

എസ്‌ഐആര്‍; വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല