AK Saseendran 
Kerala

വനം നിയമ ഭേദഗതി ബില്‍: നിർദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി വനം മന്ത്രി

ഡിസംബർ 31-വരെയായിരുന്നു നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി

Namitha Mohanan

തിരുവനന്തപുരം: കേരള വനനിയമ ഭേദഗതി ബിൽ സംബന്ധിച്ച് ജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി10 വരെ ദീർഘിപ്പിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ.

ഡിസംബർ 31-വരെയായിരുന്നു നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. ബില്ലിന്‍റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദേശങ്ങൾ വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. ഇപ്പോൾ നിലവിലുള്ള നിയമം മനസിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"