ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 
Kerala

ഗവർണർ - സർക്കാർ പോര് സുപ്രീം കോടതിയിലേക്ക്; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നുവെന്ന് ഹർജി

സർക്കാരിനു പുറമേ ടി.പി. രാമകൃഷ്ണൻ എംഎൽഎയും ഗവർണർക്കെതിരേ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

MV Desk

ന്യൂഡൽഹി: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് സുപ്രീം കോടതിയിലേക്ക്. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്. നിലവിൽ നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിടാതെ വൈകിക്കുന്നത്.

തീരുമാനം വൈകിപ്പിക്കുന്ന സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരേയാണ് ഗവർണറുടെ നടപടിയെന്നും ഹർജിയിലുണ്ട്.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. സർക്കാരിനു പുറമേ ടി.പി. രാമകൃഷ്ണൻ എംഎൽഎയും ഗവർണർക്കെതിരേ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ വിവരക്കേട്; എം.എം. മണി

"മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ട്, നിങ്ങൾ മാറി നിൽക്കൂ എന്ന് പറഞ്ഞു"; കുറ്റ്യാടിയിൽ കള്ളവോട്ട് ആരോപണം

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരൻ കുഴഞ്ഞു വീണ് മരിച്ചു

കാസർഗോഡ് പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി; കണ്ണട പിടിച്ചെടുത്തു

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ചും പിണറായിക്ക് ബൈ ബൈ പറഞ്ഞും കെ.സി. വേണുഗോപാൽ