അരിയും ഗോതമ്പും ഇനി എടിഎമ്മിൽ കിട്ടും; പുതിയ പരീക്ഷണത്തിന് ഭക്ഷ്യ വകുപ്പ്!

 

file image

Kerala

അരിയും ഗോതമ്പും ഇനി എടിഎമ്മിൽ കിട്ടും; പുതിയ പരീക്ഷണത്തിന് ഭക്ഷ്യ വകുപ്പ്!

ഒഡീശയിൽ ആരംഭിച്ച വിജയിച്ച പദ്ധതിയാണ് കേരളത്തിലും പരീക്ഷിക്കാൻ ഒരുങ്ങുന്നത്

Namitha Mohanan

തിരുവനന്തപുരം: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ ബാങ്ക് എടിഎം മാതൃകയിൽ (ധാന്യ എടിഎം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്.

പദ്ധതിയുടെ പ്രാരംഭ നടപടികൾ വകുപ്പ് തലത്തിൽ ആരംഭിച്ചതായാണ് വിവരം. ഓഡീശയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ഉദേശിക്കുന്നത്.

റേഷൻ കാർഡ്, ആധാർ കാർഡ് എന്നിങ്ങനെയുള്ള തിരിച്ചറിയൽ രേഖകളിലൂടെ വിവരങ്ങൾ നൽകിയശേഷം ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്കാൻ ചെയ്യണം. ഇതോടെ മെഷീനിൽനിന്ന് ധാന്യങ്ങൾ ശേഖരിക്കാം. 5 മിനിറ്റുകൊണ്ട് ധന്യങ്ങൾ കൈപ്പറ്റാമെന്നതാണ് ഇതിന്‍റെ സവിശേഷത. പദ്ധതിയുടെ സാധ്യതയെപ്പറ്റി സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും.

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി