മദ്യപിച്ച് വാഹനാപകടമുണ്ടായാൽ ഉടൻ ലൈസൻസ് റദ്ദാക്കണം; ഹൈക്കോടതി

 

file image

Kerala

മദ്യപിച്ച് വാഹനാപകടമുണ്ടായാൽ ഉടൻ ലൈസൻസ് റദ്ദാക്കണം; ഹൈക്കോടതി

"പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കത്തിരിക്കേണ്ടതില്ല"

Namitha Mohanan

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉടൻ തന്നെ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കത്തിരിക്കേണ്ടതില്ലെന്നും ലൈസൻസ് ഉടമയെ കേട്ട ശേഷം റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

വേഗപരിധി ലംഘനം, ചുവന്ന സിഗ്‌നൽ ലംഘനം, അധികഭാരം കയറ്റുക, മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ലൈസൻസ് മൂന്നുമാസമെങ്കിലും സസ്പെൻഡ് ചെയ്യാൻ സുപ്രീം കോടതി നിർ‌ദേശിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒക്റ്റോബറിൽ കുന്നംകുളം-ചൂണ്ടൽ റോഡിൽ മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രക്കാരനായ ലെനിന്‍റെ മരണത്തിനിടയാക്കിയെന്ന കേസിൽ പ്രതി കണിപ്പയ്യൂർ സ്വദേശി ഗീവർഗീസ് നൽകിയ ജാമ്യാപേക്ഷയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിർദേശം. അന്വേഷണം ഏറക്കുറെ പൂർത്തിയായതും മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചു.