ഭരണഘടനാവിരുദ്ധം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലിയെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള വകുപ്പ് ഹൈക്കോടതി റദ്ദാക്കി

 
Kerala

ഭരണഘടനാവിരുദ്ധം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലിയെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള വകുപ്പ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീകളെ ചൂഷണത്തിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കിയതെന്നായിരുന്നു സർക്കാർ വാദം

Namitha Mohanan

കൊച്ചി: കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനിയായ സോഫി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.

2024 ൽ ഷാപ്പ് ജീവനക്കാരനായ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനത്തിൽ അപേക്ഷിച്ചെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് സോഫി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകളെ ചൂഷണത്തിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കിയതെന്ന് സർക്കാർ പ്ലീഡർ കോടതിയിൽ വാദിച്ചു. എന്നാൽ ലിംഗവിവേചനം മൂലം ഉണ്ടാവുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാൻ സ്ത്രീകളെ തങ്ങൾ തെരഞ്ഞെടുക്കുന്ന മേഖലയിൽ ആത്മവിശ്വാസത്തോടെയും സുരക്ഷിതത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് സർക്കാർ‌ ശ്രദ്ധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.