എഡിജിപി എസ്. ശ്രീജിത്ത്

 
Kerala

വിദേശയാത്ര; എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ഫെബ്രുവരി 1,2,3 തീയതികളിലാണ് എസ്. ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയത്

Namitha Mohanan

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിന്‍റെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരി 1,2,3 തീയതികളിലാണ് എസ്. ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയത്. അബുദാബിയിലേക്ക് പോകുന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആയുര്‌വേദ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്.

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രോജക്ട് സീറോ പദ്ധതിയുമായി രമേശ് ചെന്നിത്തല

ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെയുള്ള അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും