അഭിമന്യു 
Kerala

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്

Namitha Mohanan

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ രഹസ്യ വിചാരണ ആവശ്യമില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

കേസിൽ ഒന്നു മുതൽ 16 വരെയുള്ള പ്രതികൾക്കെതിരായ വിചാരണ ആരംഭിച്ചിട്ടുണ്ട്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വിചാരണ രഹസ്യമായി നടത്തണമെന്ന് ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്. മഹാരാജാസ് കോളെജിലെ രണ്ടാം വർഷം ബിഎസ്സി കെമസ്ട്രി വിദ്യാർഥിയായികരുന്നു അഭിമന്യു. പുതുവർഷത്തിൽ നവാഗതയെ കോളെജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി എഴുതിയ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായിരുന്നു അഭിമന്യു.