കെ. മുരളീധരൻ | കെ.ജെ. റീന

 
Kerala

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡയറക്റ്റർ സ്ഥാനത്തു നിന്ന് റീനയെ മാറ്റിയ ഉത്തരവിന് ട്രൈബ്യൂണലിന്‍റെ സ്റ്റേ

സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് റീനയെ സ്ഥലം മാറ്റിയതെന്നാണ് മന്ത്രി കെ. മുരളീധരന്‍റെ വിശദീകരണം

Namitha Mohanan

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്റ്റർ സ്ഥാനത്തു നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ. സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് റീനയെ സ്ഥലം മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ വിശദീകരണം.

ആരോഗ്യവകുപ്പ് ഡയറക്റ്റർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്റ്ററായ ഡോ. വി. മീനാക്ഷിക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്റ്ററായിട്ടാണ് റീനയ്ക്ക് മാറ്റം നൽകിയത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ

'വൈഭവ് സൂര‍്യവംശിക്ക് ശരിയായ ടെക്‌നിക്കില്ല'; ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാനാവില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ