മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരിൽ വീണ്ടും മാറ്റം നിർദേശിച്ച് ഹൈക്കോടതി

 

file image

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരിൽ വീണ്ടും മാറ്റം നിർദേശിച്ച് ഹൈക്കോടതി

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്‍റർ എന്നാക്കുന്നതിനെ ഐഎംഎയും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എതിർത്തിരുന്നു

Namitha Mohanan

കൊച്ചി: മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പേര് വീണ്ടും മാറ്റാൻ നിർദേശിച്ച് ഹൈക്കോടതി. റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് അൻഡ് വെൽനെസ് എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്‍റർ എന്നാക്കുന്നതിനെ ഐഎംഎയും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് ഉന്നയിച്ചതിനെതിനെത്തുടർന്നാണിത്. നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.