ദേവസ്വത്തിന്‍റെ സത്യവാങ്മൂലം തള്ളി; 10 വർഷത്തെ ശബരിമലയിലെ വഴിപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

 

file image

Kerala

ദേവസ്വത്തിന്‍റെ സത്യവാങ്മൂലം തള്ളി; 10 വർഷത്തെ ശബരിമലയിലെ വഴിപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

കഴിഞ്ഞ 10 വർഷമായി അഷ്ടാഭിക്ഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമർപ്പിക്കാനാണ് നിർദേശം

Namitha Mohanan

കൊച്ചി: ശബരിമലയിൽ വഴിപാടുകൾക്ക് ആവശ്യമായ പൂജ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.

കഴിഞ്ഞ 10 വർഷമായി അഷ്ടാഭിക്ഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.

നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ കോടചി സ്വമേധയായാണ് കേസ് പരിഗണിച്ചത്.

സുനിൽ കുമാർ ഉൾപ്പെടെയുള്ള സ്പോൺസർമാർ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റർമാരുടെ റിപ്പോർട്ടുകൾ, ഓഡിറ്റ് രേഖകൾ എന്നിവയും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

അയോധ‍്യ ക്ഷേത്ര കൊള്ള: അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

എംഡിഎംഎ ഇടപാടിനായി കൈപ്പറ്റിയത് ലക്ഷങ്ങൾ; പൊലീസിനെ ഞെട്ടിച്ച് അധ്യാപികമാർ

"ക്ഷമ ചോദിക്കുന്നു, ഇനിയും ഏറെ ദൂരം പോകാനുണ്ട്"; സമരാനൂകൂലികളോട് അഭിജീത്ത് ദിപ്കെ

"ആ സൈക്കിൾ തിരിച്ചു കൊടുക്കൂ കള്ളാ"; 5 ലക്ഷം രൂപയും വേണമെങ്കിൽ ജോലിയും തരാമെന്ന് ബോബി ചെമ്മണൂർ