കേരള ഹൈക്കോടതി

 

file

Kerala

ഇഡി റിപ്പോർട്ടിന്മേൽ എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം; മാസപ്പടിക്കേസിൽ എസ്ഐടി റദ്ദാക്കി ഹൈക്കോടതി

വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്ന് പറഞ്ഞ കോടതി അഴിമതി നിയമപ്രകാരം ഉടനെ കേസെടുക്കണമെന്ന് കൂട്ടിച്ചേർത്തു

Aswin AM

കൊച്ചി: മാസപ്പടി കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതി റദ്ദാക്കി. ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്ന് പറഞ്ഞ കോടതി അഴിമതി നിയമപ്രകാരം ഉടനെ കേസെടുക്കണമെന്ന് കൂട്ടിച്ചേർത്തു. ഇഡിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി വിജിലൻ‌സ് ഡയറക്റ്റർക്ക് കൈമാറാനും വിജിലൻസ് ഉദ‍്യോഗസ്ഥനെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കണമെന്നുമാണ് കോടതി നിർദേശം. എല്ലാ തെളിവുകളും വിജിലൻസിന് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇഡിയുടെ കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കത്തിൽ കൈമാറിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ നിലപാട് അറിയിക്കുകയായിരുന്നു.

എന്നാൽ, ഡയറിക്കുറിപ്പ് വച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് തള്ളിയ കോടതി ഇരുവർക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.