"'ഡ്രിങ്ക് & ഡ്രൈവ് - ഒരു അനാവശ്യ ത്രില്ലർ', പടം വൻ പരാജയം"; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്

 
Kerala

"'ഡ്രിങ്ക് & ഡ്രൈവ് - ഒരു അനാവശ്യ ത്രില്ലർ', പടം വൻ പരാജയം"; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്

"സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും. ജീവിതം പാളിയാൽ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച്‌ വാഹനം ഓടിക്കരുത്."

Namitha Mohanan

മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്. അശ്വന്തിന്‍റെ തന്നെ സിനിമാ റിവ്യൂ ശൈലിയിലാണ് ട്രോൾ. സിനിമയ്ക്ക് റേറ്റിങ് നൽകുന്ന രീതിയിൽ തന്നെ റേറ്റിങ് 0/10 എന്നും സിനിമ വൻ പരാജയമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. "ഡ്രിങ്ക് & ഡ്രൈവ് - ഒരു അനാവശ്യ ത്രില്ലർ" എന്ന തലക്കെട്ടോടെയാണ് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ട്രോൾ പോസ്റ്റു ചെയ്തിരിക്കുന്നത്.

ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ എന്നും പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ് എന്നും കൊടുത്തിട്ടുണ്ട്. ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ...

ഡ്രിങ്ക് & ഡ്രൈവ് - ഒരു അനാവശ്യ ത്രില്ലർ

കഥ : സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.

ക്ലൈമാക്സ് : ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ.

പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ്.

ആഡിയൻസ് റെസ്പോൺസ് : വീട്ടുകാരുടെ കണ്ണീരും, നാട്ടുകാരുടെ ശാപവും.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപിച്ച് വാഹനമോടിക്കരുത്

ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്

സെക്കൻഡ് ഹാഫിൽ ഫൈനും കേസും… 🚔📋

⭐ Rating: 0/10

❌ പടം വൻ പരാജയം! 😵‍💫😂

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.

"സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും. ജീവിതം പാളിയാൽ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച്‌ വാഹനം ഓടിക്കരുത്." എന്നും കമന്‍റായി പൊലീസ് കുറിച്ചിട്ടുണ്ട്.

തിങ്കളാഴ്ച‍യാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് കോക്ക് മറ്റ് ചില വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. പിന്നീട് ഇയാളെ നാട്ടുകാർ പിടിച്ച് വച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധകൾക്കും മറ്റും ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു