കേരള പൊലീസിന്‍റെ വെബ്സൈറ്റിൽ ഹാക്കിങ്

 
Kerala

കേരള പൊലീസിന്‍റെ വെബ്സൈറ്റിൽ ഹാക്കിങ്

ഡാറ്റ ചോർച്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

Sarath Nath MS

തിരുവനന്തപുരം: കേരള പൊലീസിന്‍റെ വെബ്സൈറ്റിൽ സൈബർ ആക്രമണം നടന്നതായി സൂചന. വെബ്സൈറ്റിൽ പൊലീസിന്‍റെ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന ആപ്ലിക്കേഷൻ നിശ്ചലമായതോടെയാണ് സൈബർ ആക്രമണം നടന്നതായി സൂചന ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നാലു ദിവസമായി വെബ്സൈറ്റിൽ ഫയലുകളും ഡാറ്റയും കൈകാര്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷൻ പ്രവർത്തനരഹിതമാണ്. ഇതേ തുടർന്നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന സംശയം ഉണ്ടായത്. സ്വകാര്യ കമ്പനി മുഖേനെ കെൽട്രോൺ ആണ് വെബ്സൈറ്റ് പരിപാലിച്ചിരുന്നത്. ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായതോടെ പൊലീസ് വകുപ്പിൽ ഫയലുകളുടെ കൈമാറ്റം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം ഡാറ്റ ചോർച്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസിന്‍റെ വാദം. ആപ്ലിക്കേഷൻ പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ചെക്ക് ഡാമിൽ വിദ്യാർഥികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ