വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ
ai image
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി വ്യാഴാഴ്ച മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരുമെന്നും വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഏകോപനമില്ലായ്മയാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായി. ദീര്‍ഘകാല കരാര്‍ നഷ്ടമായതും ഇതിന്‍റെ ഭാഗമാണ്. അത് സമ്മതിച്ചതിന് പ്രത്യേകം നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പരിഹസിച്ചു.