ചൊവ്വാഴ്ച രാത്രി ഏഴിനു ശേഷം വൈദ്യുതി നിയന്ത്രണം

 

Representative image

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരും

മതിയായ അളവിൽ വൈദ്യുതി വാങ്ങാൻ സാധിക്കാത്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

Sarath Nath MS

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിച്ച വൈദ്യുതി നിയന്ത്രണം ചൊവ്വാഴ്ചയും തുടരും. രാത്രി ഏഴിനു ശേഷമായിരിക്കും ഭാഗിക നിയന്ത്രണം. മതിയായ അളവിൽ വൈദ്യുതി വാങ്ങാൻ സാധിക്കാത്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ വൈദ്യുതി ഉപഭോഗം വർധിച്ചു. മഴയുടെ ലഭ്യത കുറവ് കാരണം മതിയായ അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ല. നിലവിൽ രാജ്യത്ത് വൈദ്യുതി ഉപഭോഗം ഉയർന്നിരിക്കുകയാണ്. അതിനാൽ സംസ്ഥാനത്തിനു മതിയായ അളവിൽ വൈദ്യുതി ലഭിക്കുന്നില്ല.

കൂടതെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം തിങ്കളാഴ്ച 300 മുതൽ 400 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം എത്ര മണിക്കൂറായിരിക്കും നിയന്ത്രണം ഉണ്ടാവുകയെന്ന വിവരം കെഎസ്ഇബി പുറത്തുവിട്ടിട്ടില്ല. അരമണിക്കൂർ വരെ നിയന്ത്രണം നീണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"