സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെലോ അലർട്ട്

 
Kerala

വെള്ളിയാഴ്ച വരെ ശക്തമായ മഴ

തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ശക്തമായ ചുഴലിക്കാറ്റായ 'മുറസു' പുലര്‍ച്ചെ കരതൊട്ടു. ആന്ധ്രയിലെ ഓംഗോളിലാണ് കരതൊട്ടത്.

തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടകതെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.