ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; ഞായറാഴ്ച 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് 
Kerala

ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; ഞായറാഴ്ച 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 13 വരെ കേരളത്തിൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

Ardra Gopakumar

തിരുവനന്തപുരം: ഒരവിധിക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

ഓറഞ്ച്/യെലോ അലർട്ടുകളുള്ള ജില്ലകൾ

ഓഗസ്റ്റ് 11 (ഞായറാഴ്ച )

ഓറഞ്ച്: പാലക്കാട്, മലപ്പുറം

യെലോ: ഇടുക്കി, കോഴിക്കോട്, വയനാട്

ഓഗസ്റ്റ് 12 (തിങ്കൾ)

ഓറഞ്ച്: പത്തനംതിട്ട, ഇടുക്കി

യെലോ: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്

ഓഗസ്റ്റ് 13 (ചൊവ്വ)

ഓറഞ്ച്: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

യെലോ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും

ഓഗസ്റ്റ് 14 (ബുധന്‍)

യെലോ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-50 കിമി വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും