സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു; 7 ജില്ലകളിൽ യെലോ അലർട്ട്

 
Kerala

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു; 7 ജില്ലകളിൽ യെലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച മുതൽ നവംബർ ഒമ്പത് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.