ഇടുക്കി ഡാം

 

file photo

Kerala

അണക്കെട്ടുകൾ നിറയുന്നു; ഇടുക്കി ഡാമിൽ ഒറ്റദിവസംകൊണ്ട് ഉയർന്ന് 9 അടി ജലം, മുല്ലപ്പെരിയാറിൽ 116.7 അടി

ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർ‌ന്ന് നാല് ഡാമുകൾ തുറന്നു

Manju Soman

തൊടുപുഴ: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ നിറയുകയാണ്. ഇടുക്കി അണക്കെട്ടിൽ ശനിയാഴ്ച ഒറ്റ ദിവസകൊണ്ട് കൂടിയത് 9 അടി വെള്ളമാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ വർഷത്തേക്കാൾ താഴെയാണ് ഡാമിലെ ജലനിരപ്പ്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ് . കഴിഞ്ഞവർഷം ഇതേസമയം 2376.20 അടിയായിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പിൽ ആശങ്ക വേണ്ട. 116.7 അടി മാത്രമാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ശനിയാഴ്ച ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർ‌ന്ന് നാല് ഡാമുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ തുറന്നത്. ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു